സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം സിപിഐക്ക് തീരാനഷ്ടമാണെന്നും കാനത്തിന്റെ വിയോഗം വേദനിപ്പിക്കുന്നുവെന്നും സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ. സിപിഐയുടെ അതുല്യനായ നേതാവിനെയാണ് കാനത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. അസുഖബാധിതനായ കാനം കുറച്ച് നാളുകളായി ചികിത്സയിലായിരുന്നെന്നും ഹൃദയാഘാതം മൂലമാണ് കാനം അന്തരിച്ചതെന്നും ഡി രാജ വ്യക്തമാക്കി. മികച്ച നേതൃപാഠവമുള്ള വ്യക്തിയായിരുന്ന കാനം വളരെ സീജവമായി പ്രവർത്തിച്ചുവെന്നും ഡി രാജ വ്യക്തമാക്കി.

കേരളത്തിന് മാത്രമല്ല ദേശീയ തലത്തിലും കാനം രാജേന്ദ്രന്റെ വിയോഗം വലിയ നഷ്ടമാണ്. ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ നേതാവായിരുന്നു കാനം രാജേന്ദ്രൻ. വർഷങ്ങളായുള്ള സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്നും ഡി രാജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here