നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാര്‍ത്താക്കുറിപ്പിൽ അറിയിക്കുകയായിരുന്നു. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയിലേക്ക് ലയിപ്പിച്ചാണ് ദേവൻ പുതിയ അങ്കത്തിനിറങ്ങുന്നത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടി സംസ്ഥാന ബിജെപിയുടെ മുൻനിരയിലേക്ക് എത്തുമ്പോൾ വലിയ പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമൻ രഘുവും സംവിധായകൻ രാജസേനനും പാര്‍ട്ടിവിട്ട് സിപിഐഎമ്മിൽ ചേര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here