എസ്.എഫ്.ഐക്കെതിരെ ആഞ്ഞടിച്ചു നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ. എസ്.എഫ്.ഐയിലുള്ളത് കുറേ കിഴങ്ങന്മാരാണെന്ന് ദേവൻ പറഞ്ഞു. പൗരബോധം നഷ്ടപ്പെട്ട എസ്.എഫ്.ഐക്കാരെ ബി.ജെ.പി കണ്ടില്ലെന്ന് നടിക്കുന്നത് സഹന ശക്തി കൊണ്ടല്ല. മറിച്ചു, ബി.ജെ.പി കൂടി പ്രതിഷേധിച്ചാൽ ഇവിടെ സിവിൽ വാർ ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നാണ് നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചത്. ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാര്‍ത്താക്കുറിപ്പിൽ അറിയിക്കുകയായിരുന്നു. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയിലേക്ക് ലയിപ്പിച്ചാണ് ദേവൻ പുതിയ അങ്കത്തിനിറങ്ങുന്നത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

ഭീമൻ രഘുവിനും രാജസേനനും രാഷ്ട്രീയക്കാരല്ലെന്നും ഗ്ലാമറിന്റെ പേരിൽ ബി.ജെ.പിയിൽ വന്നവരാണെന്നും ദേവൻ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here