ഡിസംബറിന്റെ തണുപ്പില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്മസ് കൂടി എത്തിയിരിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. സഹനത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓര്‍മപ്പെടുത്തലാണ് ഓരോ ക്രിസ്മസും. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന സുദിനം. ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.

ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളില്‍ ഇന്നു രാത്രി പാതിര കുര്‍ബാനകള്‍ നടക്കും. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെ ഒരുക്കി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. സ്‌നേഹവും ത്യാഗവുമാണ് ജീവിതത്തെ മനോഹരമാക്കുന്നതെന്ന വലിയ സന്ദേശം ഓര്‍മപ്പെടുത്തികൊണ്ടാണ് ഒരു ക്രിസ്മസ് കൂടി വരവായിരിക്കുന്നത്.

കോവിഡിനെത്തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക്്ഡൗണിലായിരുന്ന ഒരു സമയത്തെ കടന്നു വച്ചിട്ട് അധികമായിട്ടില്ല. വീണ്ടും കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങുന്ന സമയത്താണ് ഈ ക്രിസ്മസ് എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിസന്ധികള്‍ക്കിടയിലും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍. എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ത്യാഗത്തിന്റെ പര്യായമായ യേശുനാഥന്റെ ഓര്‍മയില്‍ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ക്രിസ്മസ് ദിനം ആശംസിയ്ക്കുന്നു. ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്ന എല്ലാവര്‍ക്കും കേരളാ ടൈംസിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here