ഗവർണർ‌ ആരിഫ് മുഹമ്മദ് ഖാന്റെ ​പപ്പാഞ്ഞിയുടെ മാതൃകയിലുള്ള കോലം കത്തിച്ച് എസ്എഫ്ഐ. കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് 30 അടി ഉയരമുള്ള കോലം പ്രതിഷേധ സൂചകമായി എസ്എഫ്‌ഐ കത്തിച്ചത്.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷവും ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുകയാണ്. എസ്എഫ്‌ഐക്കാർക്ക് തന്നെ മർദിക്കണമെങ്കിൽ മർദിക്കട്ടെയെന്ന് ഗവർണർ വെല്ലുവിളിച്ചു. റൂട്ട് മാറ്റിയത് ഭയം കൊണ്ടാണെന്ന് കരുതുന്നവർക്ക് കരുതാം. എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാർട്ടിയാണ്. കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ പുനഃപരിശോധന ഹർജി നൽകിയതിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here