സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചത് അം​ഗീകരിക്കുന്നുവെന്ന് കെസിബിസി. ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിച്ചതാണ് വിഷമം ഉണ്ടാക്കിയതെന്നും പ്രസ്താവന പിൻവലിച്ചത് നല്ല ഉദ്ദേശത്തിൽ എടുക്കുന്നുവെന്നും കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു.

സർക്കാരുമായി സഹകരിക്കില്ലെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ അറിയച്ചതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാൻ തന്റെ പരാമർശം പിൻവലിക്കുന്നതായി പറഞ്ഞത്. ആർക്കെങ്കിലും പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. മണിപ്പൂർ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും എന്നാൽ കേക്കും വീഞ്ഞും പരാമർശം പിൻവലിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ക്രിസ്ത്യൻ സമുദായത്തിനെതിരെ നടന്നിട്ടുളള അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സജി ചെറിയാൻ പരാമർശം പിൻവലിക്കുന്നതായി അറിയിച്ചത്.

മണിപ്പൂർ കലാപം ഇല്ലായ്മ ചെയ്യുന്നതിൽ കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും പൂർണമായും പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയൊ പാർലമെന്റിൽ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്താനൊ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടായിട്ടാണ് കാണുന്നത്.

ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

LEAVE A REPLY

Please enter your comment!
Please enter your name here