സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അത്യാവശ്യ കാര്യങ്ങൾക്കായി അടിയന്തിരമായി 800 കോടി രൂപ കടമെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രത്യേക ലേലം അടുത്ത ചൊവാഴ്ച്ച നടക്കും. കുടിശിക തീർക്കാതെ ഇന്ധനം നൽകില്ലെന്ന് പമ്പ് ഉടമകൾ നിലപാടെടുത്തതോടെ സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്. ഇന്ധനം ലഭിക്കാതെ വന്നതോടെ പല ഇടങ്ങളിലും രാത്രികാല പെട്രോളിംഗ് പൊലീസ് നിർത്തിവച്ചു.

ഡീസൽ അടിച്ച വകയിൽ പമ്പുകൾക്ക് ഒരു കൊല്ലത്തെ കുടിശികയാണ് നൽകാനുള്ളത്. നവകേരള സദസിനായി ഓടിയ വകയിൽ നൽകാനുള്ളത് ലക്ഷങ്ങൾ. ഇന്ധനം ലഭിക്കാത്തത് കേസ് അന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്ന് പരാതി ഉയരുന്നുണ്ട്.

2023-24 ബജറ്റിലെ മൊത്ത വിഹിതത്തിൽ, 30,370 കോടി രൂപ സംസ്ഥാന പദ്ധതിക്ക് കീഴിലും 8,259.19 കോടി രൂപ സിഎസ്എസും എൻസിഡിസിയും ചേർന്നും വകയിരുത്തിയിരുന്നു. എന്നാൽ, സംസ്ഥാന പദ്ധതി പ്രകാരം 30,370 കോടി രൂപയിൽ 23,000 കോടി രൂപ മാത്രമാണ് സർക്കാരിന് സമാഹരിക്കാൻ കഴിഞ്ഞത്. കേന്ദ്രസഹായം കുറഞ്ഞതും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here