പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഗുജറാത്തില്‍ റോഡ് ഷോ നടത്തും. ഗുജറാത്ത് ഗവൺമെന്റ് ആതിഥേയത്വം വഹിക്കുന്ന ദ്വിവത്സര പരിപാടിയായ ഗുജറാത്ത് സമ്മിറ്റ് 2024 ന്റെ ഭാഗമായി ജനുവരി ഒമ്പതിന് ആണ് റോഡ് ഷോ. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ഗാന്ധിജിയുടെ സബര്‍മതി ആശ്രമം വരെയായിരിക്കും റോഡ് ഷോ നടക്കുന്നത്. ജനവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് യുഎഇ പ്രസിഡന്റിനെ നേരിട്ട് വിമാനത്താവളത്തില്‍ നിന്നും സ്വീകരിക്കുക.

ജനവരി 10 മുതല്‍ 12 വരെ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപസംഗമത്തിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്‍റ് ഗുജറാത്തിൽ എത്തുന്നത്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളെയും, നിക്ഷേകരെയും ഒക്കെ ഒരു കുടക്കീഴിൽ കൊണ്ട് വരാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് നടക്കുന്നത്. ഇരുരാജ്യങ്ങളിലെയും ഔദ്യോഗികപ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here