കേരള നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗവർണ്ണറുടെ നടപടി നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നയപ്രഖ്യാപന പ്രസംഗം നടത്താൻ ഭരണഘടനാപരമായി ബാധ്യതയുള്ള ഗവർണർ നിയമസഭയിൽ വന്ന് അവസാന ഖണ്ഡികമാത്രം വായിച്ചുപോയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും വിഡി സതീശൻ കൂട്ടിച്ചേർത്തു. യഥാർത്ഥത്തിൽ സർക്കാർ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപനത്തിൽ ഒരു കാര്യവുമില്ല. അതിൽ കാര്യമായി ഒരു കേന്ദ്ര വിമർശനവുമില്ല. കേരളീയത്തിനെക്കുറിച്ചും നവകേരള സദസിനെക്കുറിച്ചുമാണ് പറയുന്നത്. സംസ്ഥാന സർക്കാർ ഇരുട്ടിലാണെന്നും അദ്ദേഹം വിമർശിച്ചു.

വിഡി സതീശന്റെ വാക്കുകൾ നോക്കാം

നയപ്രഖ്യാപന പ്രസംഗം നടത്താൻ ഭരണഘടനാപരമായി ബാധ്യതയുള്ള ഗവർണർ നിയമസഭയിൽ വന്ന് അവസാന ഖണ്ഡികമാത്രം വായിച്ചുപോയത് നിയമസഭയോടുള്ള പൂർണമായുള്ള അവഹേളനമാണ്. അതിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. പരിതാപകരമായ അവസ്ഥയാണ്. ഗവർണറും സർക്കാരും തമ്മിൽ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ കണ്ടത്. യഥാർത്ഥത്തിൽ സർക്കാർ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപനത്തിൽ ഒരു കാര്യവുമില്ല. അതിൽ കാര്യമായിട്ട് ഒരു കേന്ദ്ര വിമർശനവുമില്ല. കേരളീയത്തിനെക്കുറിച്ചും നവകേരള സദസിനെക്കുറിച്ചുമാണ് പറയുന്നത്.

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമായപ്പോള്‍ നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. ഗവർണ്ണർ ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്. എന്നാൽ മഞ്ഞുരുകാനുള്ള സാധ്യതയോ സൂചനപോലുമോ ഇല്ലാതെയാണ് നയപ്രഖ്യാപന പ്രസംഗം അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here