കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ ജന്ദർമന്തറിൽ കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ നടത്തുന്ന സമരത്തിലാണ് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത്. കേന്ദ്രം ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു സംസ്ഥാനം വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാൻ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നൽകില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. ഓരോ തവണയും കേരളത്തിൻ്റെ വിഹിതം കുത്തനെ കുറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here