പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബത്തിൽ ജനിച്ച ആളാണെന്നും ഒബിസി ആയല്ല ജനിച്ചതെന്നുമാണ് രാഹുൽ പറഞ്ഞത്. അസത്യം പറഞ്ഞ് മോദി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഒഡീഷയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താൻ ഒബിസി ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ‘തെലി’ ജാതിയിൽപ്പെട്ട ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 2000-ൽ, ഗുജറാത്തിലെ ബിജെപി സർക്കാർ ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മോദി ജന്മം കൊണ്ട് ഒബിസി അല്ല’- രാഹുൽ പറഞ്ഞു.

‘മോദി OBC അല്ലെന്ന് എനിക്ക് എങ്ങനെ അറിയാം എന്ന് ചോദിക്ക്? അദ്ദേഹം ഒരു ഒബിസിയെയും കെട്ടിപ്പിടിക്കുന്നില്ല. ഒരു കർഷകൻ്റെയും കൈ പിടിക്കില്ല. ഒരു തൊഴിലാളിയുടെയും കൈ പിടിക്കുന്നില്ല. മോദി അദാനിക്ക് മാത്രമേ ഹസ്തദാനം നൽകൂ. മോദി ലോകത്തോട് കള്ളം പറയുകയാണ്. ജാതി സെൻസസ് നടത്താൻ ബിജെപിക്ക് കഴിയില്ല. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മാത്രമേ കഴിയൂ, എഴുതിവെച്ചോളൂ!!’ – രാഹുൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here