തൃപ്പൂണിത്തുറയിൽ വെടിക്കോപ്പുകൾ തീപിടിച്ചുണ്ടായ സ്‌ഫോടനത്തിൽ വീട് തകർന്നവർ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. നിയമവിരുദ്ധമായി വെടിക്കോപ്പുകൾ സൂക്ഷിച്ചവർ വിഷയത്തിൽ കൈമലർത്തിയതോടെയാണ് കോടതിയെ സമീപിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. 15 വീടുകൾ പൂർണ്ണമായും 150 ലേറെ വീടുകൾ ഭാഗീകമായും സ്ഫോടനത്തിൽ തകർന്നെന്നാണ് നിലവിലുള്ള കണക്കുകൾ. 4 വീടുകൾ താമസയോഗ്യമല്ലെന്ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഇതിനകം കണ്ടെത്തി വീട്ടുകാരോട് മാറി താമസക്കാൻ ആവശ്യപ്പെട്ടു. വടക്കുംഭാഗത്തിന്‍റെ വെടിക്കെട്ടിനെത്തിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. അപകടത്തിന് പിന്നാലെ കരയോഗം ഭാരവാഹികൾ ഒളിവിലാണ്. ഇവരെ കണ്ടത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

വികലാംഗനായ ശിവരാജനെപ്പോലെ 15 പേരുടെ വീടുകൾ സ്ഫോടനത്തിൽ പൂർണ്ണമായി തകർന്നിട്ടുണ്ട്. ഏതാണ്ട് ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനം കനത്ത നാശമാണ് ഉണ്ടാക്കിയത്. അപകടമുണ്ടായി രണ്ട് ദിവസമായിട്ടും വീടുകളുടെ നഷ്ടം കണക്കാക്കാൻ ഒരു നടപടിയുമില്ല. അതേസമയം, സ്ഫോടനത്തില്‍ മജിസ്ട്രീരിയല്‍ അന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും.

തുടർ നടപടികൾ ആലോചിക്കാൻ തൃപ്പൂണിത്തുറ നഗരസഭ ഇന്ന് നാട്ടുകാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11. 30നാണ് യോഗം. വീടുകളുടെ അറ്റകുറ്റപ്പണി, നാശനഷ്ടം കണക്കാക്കൽ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here