ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂ യോര്‍ക്ക്: യുണൈറ്റഡ് ക്രിസ്ത്യന്‍ ചാരിറ്റബിള്‍ അസോസിയേഷനും ഏദെന്‍ ട്രസ്റ്റ് ഹോംസും ചേര്‍ന്ന് നേതൃസംഗമവും കെസ്റ്റര്‍ ന്യൂ യോര്‍ക്ക് 2023 ലൈവ് കണ്‍സെര്‍ട് സ്‌നേഹസ്പര്‍ശ വിതരണവും കൊട്ടാരക്കരയില്‍ നടത്തി. യുണൈറ്റഡ് ക്രിസ്ത്യന്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ന്യൂ യോര്‍ക്കില്‍ നടത്തിയ കെസ്റ്റര്‍ ലൈവ് കണ്‍സെര്‍ട്ടില്‍ നിന്നും സമാഹരിച്ച ധനസഹായം നിരവധി നിര്ധനരായവര്‍ക്കും, നിര്‍ധനരായ കുട്ടികളുടെ പഠനത്തിനായും ജനുവരി 27 ന് കൊട്ടാരക്കരയില്‍ ഏദന്‍ ട്രസ്റ്റ് ഹോംസില്‍ വച്ച് വിതരണം ചെയ്തു.

ഏദെന്‍ ട്രസ്റ്റ് ഹോംസ് പ്രസിഡന്റ് മത്തായി ഉണ്ണൂണ്ണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, മുഖ്യ അഥിതി പാര്‍ലമെന്റ് അംഗവും ഏദന്‍ ട്രസ്റ്റ് ഹോംസിന്റെ രക്ഷാധികാരിയുമായ കൊടികുന്നില്‍ സുരേഷ് എം. പി ഉത്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തക ഡോക്ടര്‍. എം. എസ് സുനിലിനെ സമൂഹത്തിനു നല്‍കിയ നല്ല പ്രവര്‍ത്തനങ്ങള്‍ക്കു ആദരിക്കുകയും ചെയ്തു. ഫൊക്കാന പ്രസിഡന്റ്ന്റെ അഭാവത്തില്‍ തന്റെ സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ക്കുള്ള ആദരവ് ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചനും, ഫൊക്കാന വുമണ്‍സ് ഫോറം എക്‌സിക്യൂട്ടീവ് മില്ലി ഫിലിപ്പും ചേര്‍ന്ന് ഏറ്റുവാങ്ങി.

ധനസഹായ വിതരണം ചെയ്തതോടൊപ്പം, ഇനിയും അനവധി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സഹായിക്കട്ടെ എന്ന് ആശംസ പ്രസംഗത്തില്‍ നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. ജ്യോതി പറഞ്ഞു. സന്തോഷത്തോടെ മറ്റുള്ളവരുടെ നന്മക്കു വേണ്ടി ചിലവിടാന്‍ നമ്മള്‍ തയ്യാറാകണമെന്ന് ഡോക്ടര്‍ എം. എസ് സുനില്‍ പറഞ്ഞു. എല്‍. തങ്കച്ചന്‍ (ഏദന്‍സ് സെക്രട്ടറി) എംസി ആയി നടത്തിയ പരിപാടിയില്‍ ബിജു ജോണ്‍ കൊട്ടാരക്കര (ഫൊക്കാന ട്രെഷറര്‍) സ്വാഗത പ്രസംഗവും, വി. എല്‍. ജോര്‍ജുകുട്ടി (ഏദന്‍സ് രക്ഷാധികാരി ), സജി തോമസ് കൊട്ടാരക്കര (യുവസാരഥി പ്രസിഡന്റ്), മില്ലി ഫിലിപ്പ് (ഫൊക്കാന), ജോണ്‍സന്‍ തങ്കച്ചന്‍ (ഫൊക്കാന), റെജിമോന്‍ വര്‍ഗീസ് (ഏദെന്‍ ട്രെഷറര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കെസ്റ്റര്‍ ലൈവ് ഇന്‍ ന്യൂ യോര്‍ക്ക് കണ്‍സേര്‍ട്ടിന്റെ സ്‌നേഹസ്പര്‍ശ വിതരണത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ലവരായവര്‍ക്കും യുണൈറ്റഡ് ക്രിസ്ത്യന്‍ ചാരിറ്റി അസോസിയേഷന്‍ ഭാരവാഹികളായ ലാജി തോമസ് (പ്രസിഡന്റ്), ബിജു ജോണ്‍ കൊട്ടാരക്കര (സെക്രട്ടറി), ഡോണ്‍ തോമസ് (ട്രെഷറര്‍), വിന്‍സ്മോന്‍ തോമസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) നന്ദി അറിയിക്കുന്നതോടൊപ്പം. കെ എല്‍ തോമസിന്റെ നന്ദി പ്രകാശനത്തോടും ഉച്ച ഭക്ഷണത്തോടും കൂടി കാര്യപരിപാടികള്‍ പര്യവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here