കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യന്‍ ആണ് മരിച്ചത്. ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്‍. മകന്റെ മുന്നില്‍ വെച്ചായിരുന്നു സത്യന് വെട്ടേറ്റത്.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സത്യനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സംഭവത്തില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാളെ കൊയിലാണ്ടിയില്‍ ഹര്‍ത്താലിന് ആഹ്വാനം. സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here