എറണാകുളം : എൽദോ മൂവിയുടെ പ്രൊഡ്യൂസർ ആയ ശ്രീ പോൾ കറുകപ്പിള്ളിയെയും അതോടൊപ്പം മൂവിയുടെ ഡയറക്ടർ ആയ ജോബി കൊടകരയ്ക്കും കിഴക്കമ്പലം വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും ആദരവും നൽകുകയുണ്ടായി.  വൈസ് മെൻസ് ക്ലബ്ബിലെ ഒരു അംഗം കൂടിയായ എൽദോയുടെ ജീവിതത്തിന്റെ ഉന്നമനത്തിനു സഹായിച്ച ശ്രീ പോൾ കറുകപ്പിള്ളിയ്ക്കും, ജോബി കൊടകരയ്ക്കും വൈസ് മെൻസ് ക്ലബ്ബിന്റെ ഭാരവാഹികൾ നന്ദിയും സ്നേഹവും അറിയിച്ചു.

വിവിധ കലാപരിപാടികളോടെയും കുഞ്ഞെൽദോയുടെ മാജിക്‌ ഷോയും പരിപാടിയുടെ മാറ്റു കൂട്ടി. ശ്രീ പോൾ കറുകപ്പിള്ളി വൈസ് മെൻ കിഴക്കമ്പലം ശാഖയിൽ സത്യപ്രതിജ്ഞ ചൊല്ലി അംഗത്വം എടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here