തൃശൂര്‍: ഭ്രമയുഗം തീമില്‍ പോസ്റ്റര്‍ ഇറക്കി ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ പിടിക്കാന്‍ തയാറെടുക്കുന്ന സിപിഐ നേതാവും മന്ത്രിയും കൂടിയായ വി എസ് സുനില്‍ കുമാര്‍. ‘തൃശൂര്‍ നല്‍കാന്‍ നിര്‍വ്വാഹില്യാ’ എന്ന് ചിത്രത്തിലെ ഡയലോഗ് സ്‌റ്റൈലിലാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഒപ്പം ‘ഇനി തൃശൂരിന്റെ നവയുഗം’ എന്ന് കൂടി കുറിച്ചിട്ടുണ്ട്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

ഭ്രമയുഗം പോസ്റ്ററില്‍ മമ്മൂട്ടിയുടെ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ കൊടുമണ്‍ ഇല്ലമാണെങ്കില്‍ സുനില്‍ കുമാറിന്റെ പോസ്റ്ററില്‍ വടക്കുംനാഥന്‍ ക്ഷേത്രവും ആനയുമാണ് എന്ന പ്രേത്യേകത കൂടിയുണ്ട്. കഴിഞ്ഞ വര്‍ഷം ഉണ്ടായതുപോലെയല്ല, ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് വി എസ് സുനില്‍ കുമാര്‍ പറഞ്ഞത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാകണം. നാടിന്റെ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഐക്യത്തോടെ, സന്തോഷത്തോടെ, പരസ്പരം ഭയമില്ലാതെ, ഭയപ്പെടുത്താത ഈ രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here