മാർച്ച് 14 ലോക വൃക്കദിനത്തോടനുബന്ധിച്ചു കൊച്ചി വിപിഎസ് ലേക്‌ഷോർ, അസോസിയേഷൻ ഓഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. വൃക്ക ആരോഗ്യത്തിനായി ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ദ ക്വീൻസ് വാക്ക് വേയിൽ മാർച്ച് 17ന് രാവിലെ 6.30ന് ആരംഭിച്ച വാക്കത്തോൺ എറണാകുളം ലോക്‌സഭ മണ്ഡലം എംപി ഹൈബി ഈഡൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്‌ഘാടനം നിർവഹിച്ചു. വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷനായി. ഡോ. ജിതിൻ എസ് കുമാർ സ്വാഗതം പറഞ്ഞു. എൻഎകെ പ്രസിഡന്റ് ഡോ. മാമ്മൻ എം ജോൺ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് പ്ലക്കാർഡും ഉയർത്തി സന്ദേശം അറിയിച്ചുള്ള റാലിയും നടന്നു.  

വാക്കത്തോണിന് മുന്നോടിയായി സൂംബ സെഷനും നടത്തി. സമാപന ചടങ്ങിനോടനുബന്ധിച്ചു  അസോസിയേഷൻ ഓഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ്സിന്റെ ഭാഗമായ  ഡോക്ടർമാരായ വി പി എസ് ലേക്‌ഷോർ  ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ജോർജി കെ നൈനാൻ, നെഫ്രോളജി അസോസിയേഷൻ ഓഫ് കേരള പ്രസിഡണ്ടും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മാമൻ എം. ജോൺ, ലിസി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ജയന്ത് തോമസ് മാത്യു, ലൂർദ് ഹോസ്പിറ്റലിലെ നെഫ്രോളജി ഹെഡും മുൻ എസിഎൻ  സെക്രട്ടറിയുമായ ഡോ. ബിനു ഉപേന്ദ്രൻ, അമൃത ഹോസ്പിറ്റൽ നെഫ്രോളജി ഹെഡ് ഡോ. രാജേഷ് ആർ നായർ എന്നിവർ ബോധവൽക്കരണ ക്ലാസുകളും നടത്തുകയും രോഗികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകുകയും ചെയ്തു. 400ഓളം പേർ വാക്കത്തോണിൽ പങ്കെടുത്തു.

വൃക്കദിനത്തോടനുബന്ധിച്ചു കൊച്ചി വിപിഎസ് ലേക്‌ഷോർ, അസോസിയേഷൻ ഓഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ്സ് എന്നിവർ   സംഘടിപ്പിച്ച വാക്കത്തോൺ എറണാകുളം ലോക്‌സഭ മണ്ഡലം എംപി ഹൈബി ഈഡൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.  വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള, എൻഎകെ പ്രസിഡന്റ് ഡോ. മാമ്മൻ എം ജോൺ, ഡോ. ജിതിൻ എസ് കുമാർ,  ഡോ. വിലേഷ് കെ വത്സലൻ എന്നിവർ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here