കറുത്ത നിറമുള്ള കലാകാരന്‍മാരെ അധിക്ഷേപിച്ചുകൊണ്ടുള്ള സത്യഭാമയുടെ പരാമര്‍ശം അന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി പട്ടിക ജാതി– പട്ടിക വര്‍ഗ കമ്മിഷന്‍. കറുത്ത നിറമുള്ള കലാകാരന്‍മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചുവെന്നും 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.


കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെയാണ് അധിക്ഷേപവുമായി നര്‍ത്തകി സത്യഭാമ രംഗത്തെത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമാണ് സത്യഭാമ സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും ഇവര്‍ പറഞ്ഞിരുന്നു.

സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ കനത്ത രോഷമാണ് ഉയരുന്നത്. പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നു ആര്‍എല്‍വി രാമകൃഷ്ണന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇതിനിടെ വംശീയ, ജാതിയധിക്ഷേപം തുടര്‍ന്ന് സത്യഭാമ വീണ്ടും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here