അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹത. ബ്ലാക്ക് മാജിക് ദുരന്തമെന്ന് അരുണാചലില്‍ മരിച്ച ദേവിയുടെ ബന്ധു സൂര്യ ക‍‍ൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണു. നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍മാരായിരുന്നു. ജോലിയുപേക്ഷിച്ച് ദേവി അധ്യാപികയായി. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ജര്‍മന്‍ പഠിപ്പിക്കുകയായിരുന്നു. നവീന്‍ സ്വന്തം ബിസിനസിലേക്കും മാറി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷമായിരുന്നു. പ്രമുഖ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെ മകളാണ് ദേവി.

ദമ്പതികളെയും യുവതിയെയും ഇറ്റാ നഗറിലെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടത് രക്തംവാര്‍ന്ന് മരിച്ചനിലയിലായിരുന്നു. ദേഹമാസകലം മുറിവുകളുണ്ട്. നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 27 മുതല്‍ ആര്യയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here