സിഎംആര്‍എല്‍ എക്സാലോജിക് ദുരൂഹ ഇടപാടില്‍ സിഎംആര്‍എല്ലിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് ഇഡി നോട്ടിസ്. ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ്കുമാറിനാണ് നോട്ടിസ് നല്‍കിയത്. എക്സാലോജിക്കുമായുണ്ടാക്കിയ കരാറില്‍ ഒപ്പിട്ടയാളാണ് പി. സുരേഷ്കുമാര്‍. ഇന്നു തന്നെ ഹാജരാകാനാണ് നിര്‍ദേശം.

അതേസമയം, ചോദ്യംചെയ്യലിന്റെ പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന് സിഎംആര്‍എല്‍ ജീവനക്കാര്‍. വനിതാ ജീവനക്കാരിയെ രാത്രി ചോദ്യംചെയ്തത് നിയമവിരുദ്ധമെന്നും സിഎംആര്‍എല്‍  ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജിയില്‍ പറയുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍. എം.ഡി. ശശിധരന്‍ കര്‍ത്തായും ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here