തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന പദവി നല്‍കിയേക്കുമെന്ന് സൂചന. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
വിഎസിന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കുന്നത് സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ വിഎസുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭ തീരുമാനിക്കുന്ന പദവി സ്വീകരിക്കാന്‍ സമ്മതമാണെന്ന് വിഎസ് യെച്ചൂരിയോട് സമ്മതിച്ചതായാണ് സൂചന.
ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ച് വിഎസിനെ അതിന്റെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ച് പിബിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും നേരത്തെ ധാരണയായിരുന്നു. എന്നാല്‍ പാര്‍ട്ടി സ്ഥാനം ഇല്ലാതെ കാബിനറ്റ് പദവി സ്വീകരിക്കുന്നതില്‍ വിഎസ് നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here