കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് ഏകാധിപത്യപ്രവണത അല്‍പം കൂടുതലാണെന്ന വിമര്‍ശനം പണ്ടേയുണ്ട്. പക്ഷെ അതൊന്നും പി.സി.ജോര്‍ജിന്റെ അടുത്ത് വിലപ്പോകുമെന്നു കരുതേണ്ട. ഏറ്റവുമൊടുവില്‍ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും അത് ജോര്‍ജ് തെളിയിച്ചു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ പി സി ജോര്‍ജ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടപ്പില്‍ വ്യത്യസ്ഥമായി വോട്ട് ചെയ്‌തെന്നുമാത്രമല്ല പിണറായിയെ കണക്കിനു ശകാരിക്കുകയും ചെയ്തു. ഡെ. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ വോട്ടാണ് അസാധുവായത്. ബാലറ്റ്‌പേപ്പറില്‍ എന്തു കൊണ്ട് നോട്ടയില്ലെന്ന് എഴുതിയാണ് പിസി ജോര്‍ജ് ബാലറ്റ് പേപ്പര്‍ പെട്ടിയിലിട്ടത്.

പിന്നാലെയായിരുന്നു എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച് ജോര്‍ജിന്റെ പ്രകടനം. കേരളത്തിന്റെ ഭരണം പിണറായി വിജയന്റെ കയ്യില്‍ പൂര്‍ണമായി. കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയും അദ്ദേഹത്തിന് കീഴിലാണ്. കോടിയേരി ബാലകൃഷ്ണന്‍ ജീവിച്ചിരുന്നതിന് തെളിവില്ല.പിണറായിയോട് മുട്ടാനുള്ള ആരും സി.പി.എമ്മിലില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തെ കട്ടുമുടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാണ് ജോര്‍ജ്ജ് നിയമസഭയില്‍ എത്തിയത്. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എന്‍ഡിഎയുടേയും സ്ഥാനാര്‍ത്ഥികളെ തോല്‍പിച്ചായിരുന്നു ജോര്‍ജ്ജിന്റെ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here