തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ആറായിരം പേരെ മുസ്‌ലീം സമുദായത്തിലേക്ക് മത പരിവര്‍ത്തനം നടത്തിയതായി റിപ്പോര്‍ട്ട്. മതം മാറ്റപ്പെട്ടവരില്‍ ഏറെയും ഹിന്ദുക്കളാണുതാനും. പൊലീസിനു സമര്‍പ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2011 മുതല്‍2015 വരെയുള്ള കാലയളവിലാണ് ആസൂത്രിതമായ മത പരിവര്‍ത്തനം നടന്നിരിക്കുന്നത്. ഇപ്പോള്‍ ഐ. എസില്‍ ചേരാന്‍ സിറിയയിലേക്കു പോയെന്നു സംശയിക്കുന്ന നിമിഷ എന്ന ഫാത്തിമ മതം മാറിയ സംഭവത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ അന്വേഷിച്ച കാസര്‍കോഡ് മുന്‍ എസ്. പി എ ശ്രീനിവാസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് മത പരിവര്‍ത്തനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വരച്ചു കാട്ടിയിരിക്കുന്നത്.

കോഴിക്കോടും മലപ്പുറത്തും പ്രവര്‍ത്തിക്കുന്ന രണ്ട് ‘ അംഗീകൃത ‘ മത കേന്ദ്രങ്ങളിലൂടെയായിരുന്നു മത പരിവര്‍ത്തനം നടന്നത്. ഇവയിലൂടെ മാത്രം 5793 പേരെ മുസ്‌ലീം സമുദായത്തിലേക്ക് മതം മാറ്റി. ഇവയിലൂടെ അല്ലാതെ മറ്റ് ഒട്ടേറെ പേരെയും മതം മാറ്റിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഇതിന്റെ വ്യക്തമായ കണക്കക്കള്‍ ലഭ്യമല്ല. മുസ്‌ലീം സമുദായത്തിലേക്ക് മതം മാറ്റപ്പെട്ടവരില്‍ പകുതിയിലേറെയും സ്ത്രീകളാണ്. ഇതില്‍ എഴുപത്തഞ്ചു ശതമാനത്തില്‍ കൂടുതല്‍ പേരും 35 വയസിനു താഴെ പ്രായമുള്ളവരാണ്. 4719 ഹിന്ദുക്കളെയാണ് മുസ്‌ലിം ആക്കിയത്. ബാക്കിയുള്ള 1074 പേരില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവരാണ്.

കോഴിക്കോടുള്ള തര്‍ബിയതുള്‍ ഇസ്‌ലാംസഭ, മലപ്പുറം പൊന്നാനിയിലെ മോനുസ്തില്‍ ഇസ്‌ലാം സഭ എന്നിവിടങ്ങളാണ് പ്രധാന മതം മാറ്റല്‍ കേന്ദ്രങ്ങള്‍. പരമ്പരാഗതത മത കേന്ദ്രങ്ങളാണ് ഇവ രണ്ടും.മറ്റു മത വിശ്വാസികളെ ഇസ്‌ലാം മതത്തിലേക്ക് ആകര്‍ഷിക്കുകയാണ് ഇവരുടെ മുഖ്യ ദൗത്യം. ഇത്തരം മതം മാറ്റങ്ങളൊക്കെ നിര്‍ബന്ധ പൂര്‍വമോ ഭീഷണിപ്പെടുത്തിയോ സ്വമേധയോ ആണ് നടന്നതെന്ന് ഉറപ്പു വരുത്താന്‍ ഗൗരവമേറിയ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് മത സൗഹൃദ അന്തരീക്ഷത്തിന് എത്രത്തോളം കോട്ടം ഉണ്ടാക്കും എന്നത് പരിശോധിക്കണം.ആഭ്യന്തര സുരക്ഷയെ ഏതു തരത്തില്‍ ബാധിക്കുമെന്ന കാര്യത്തിലും നിരീക്ഷണം അനിവാര്യമാണ്.
കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്,ആലപ്പുഴ,തിരുവനന്തപുരം എന്നീ ജില്ലകളില്‍ പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് മതപരിവര്‍ത്തനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here