കാസര്‍കോഡ് : ഐഎസ് ക്യാമ്പിലേക്കു പോയ മലയാളികള്‍ യാത്രതുടരുന്നുവെന്ന് വ്യക്തമായ സൂചന. ഐഎസില്‍ ചേരുക ലക്ഷ്യമിട്ട് കാസര്‍കോട് പടന്നയില്‍ നിന്ന് മുങ്ങിയ ഹഫീസുദ്ദീന്റെ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. തങ്ങള്‍ സുഖമായിരിക്കുന്നു വീട്ടുകാര്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശമെത്തിയത് അഫ്ഗാനിസ്ഥാനിലെ ടോറബോറയില്‍ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികലുടെ പ്രാഥമിക നിഗമനം.

തൃക്കരിപ്പൂര്‍ പടന്നയില്‍ നിന്നും കാണാതായ ഹഫീസുദ്ദീന്റെ സന്ദേശം വെള്ളിയാഴ്ച രാത്രിയാണ് സഹോദരിക്ക് ലഭിച്ചത്. തങ്ങള്‍ സുരക്ഷിതരാണെന്നും വീട്ടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശം വീട്ടുകാര്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ സന്ദേശത്തിന്റെ കൂടുതല്‍ ഉള്ളടക്കം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ തോറബോറയില്‍ നിന്നാണ് ഈ സന്ദേശമെത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് റോയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

തൃക്കരിപ്പൂരില്‍ നിന്നും കാണാതായ ഡോ. ഇജാസ്, അഷ്ഫാഖ്, സാജിദ് തുടങ്ങിയവരുടെ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും വ്യക്തമായ തെളിവുകള്‍ സഹിതം നേരത്തേ തന്നെ ജനം ടിവി പുറത്ത് വിട്ടിരുന്നു. ഇതിന് കൃത്യമായ സ്ഥിരീകരണം നല്കുന്ന രീതിയിലാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here