കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി പുതിയ സര്‍ക്കാര്‍ പൊളിച്ചെഴുതുന്നു. കോടിക്കണക്കിനു രൂപയുടെ നിക്ഷേപവും തൊണ്ണൂറായിരം പേര്‍ക്ക് തൊഴിലും വാഗ്ദാനം ചെയ്ത് യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഭാവി ആശങ്കയിലായതോടെയാണ് പദ്ധതി നടത്തിപ്പിന് പുതിയ മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കി സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി പുതിയ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിന്റെ ആദ്യപടിയായി അന്താരാഷ്്ട്ര ഐടി ഭീമന്‍മാരെ ഉള്‍പ്പെടെ വന്‍നിര കമ്പനികളെ സ്മാര്‍ട്ട് സിറ്റിയിലേക്ക് ക്ഷണിക്കും. വിദേശ രാജ്യങ്ങളില്‍ സ്മാര്‍ട്ട്‌സിറ്റി ക്യാംപെയ്ന്‍ ശക്തമാക്കും. പ്രവര്‍ത്തനം ഏകോപ്പപിക്കുന്നതിന് ഐടി വകുപ്പ് പ്രത്യേക രൂപ രേഖ തയ്യാറാക്കും.

സ്മാര്‍ട്ട് സിറ്റിയില്‍ ഇന്നുവരെ വിദേശ കമ്പനികള്‍ നിക്ഷേപം ചെയ്തിട്ടില്ല. പദ്ധതി പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ച പല കമ്പനികള്‍ക്കും ഐടിയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് യുഡിഎഫ് സര്‍ക്കാര്‍ തിരക്കിട്ട് സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ പദ്ധതി നടത്തിപ്പുകാരായ ടീകോമിന്റെ വിശ്വാസ്യത ഉറപ്പില്ലാത്തതിനാല്‍ പല പ്രമുഖ കമ്പനിക്കാരും ചര്‍ച്ചയുടെ ഘട്ടത്തില്‍ തന്നെ പിന്‍മാറുകയായിരുന്നു. മാള്‍ട്ടയിലെ ടീകോമിന്റെ സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം തകരാറിലായതും അന്താരാഷ്ര്ട കമ്പനികളെ കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും പിന്തിരിപ്പിച്ചു. അതിനാല്‍ ഉദ്ഘാടന സമയത്ത് അനൗണ്‍സ് ചെയ്ത കമ്പനികള്‍ പോലും പിന്മാറുന്ന സ്ഥിതി ഉണ്ടായി. 22 കമ്പനികളില്‍ പലതിനും ഐടിയുമായി യാതൊരു വിധ ബന്ധവും ഇല്ലായിരുന്നു.

ചിലത് വളരെ അടുത്ത കാലത്ത് രജിസ്റ്റര്‍ ചെയ്തതുമാണ്. പദ്ധതിയിലെ ആദ്യ ഐടി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തിയത് എന്ന ആരോപണവും നിലനില്‍ക്കുന്നു. സംസ്ഥാനത്ത് ശക്തമായ വേരോട്ടമുള്ള ഐടി കമ്പനികളായ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, തുടങ്ങിയവ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയോട് അനുഭാവം കാണിച്ചിട്ടില്ല. മുതല്‍ മുടക്കാന്‍ താത്പര്യം പ്രകടിപ്പിച്ചത് രാജ്യത്തിനകത്തുള്ള ചെറുകിട ഐടി കമ്പനികളാണ്.
2005ല്‍ യുഡിഎ് ഭരണകാലത്താണ് സ്മാര്‍ട്ട്‌സിറ്റി ആദ്യം പരിഗണിച്ചത്. പിന്നീട് വര്‍ഷങ്ങളോളം പദ്ധതി മുടങ്ങിക്കിടന്നു. മുന്‍ എല്‍ല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് ടീകോയുമായി കരാര്‍ ഒപ്പുവയക്കുന്നത്. 2012 ജൂണിലാണ് പവലിയന്‍ ഉദ്ഘാടനവും ആദ്യ ഐടി മന്ദിര ഉദ്ഘാടനവും നടന്നത്. അഴിമതിയും വിവാദവും കാരണം ഫെബ്രുവരി 20 ന് ആണ് ആദ്യ ഐടി കെട്ടിടത്തിന്റെ ഉദ്ഘാടനം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here