ലണ്ടന്‍: ഐടി ഉദ്യോഗസ്ഥനായ മലയാളി യുവാവ് ഇംഗ്ലണ്ടിലെ ബേസിന്‍സ്റ്റോക്കില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കാനം സ്വദേശി റോബിന്‍ കുര്യന്‍ (34) ആണ് ഉറക്കത്തിനിടെ വീട്ടില്‍ വച്ച് മരിച്ചത്. ഭാര്യ ശീതളും ഐടി എന്‍ജിനീയറാണ്. ആറു വയസുള്ള മകനുണ്ട്. സംസ്‌കാരം പിന്നീട്. വിസ യൂറോപ്പ് എന്ന കമ്പനിയില്‍ ജോലിചെയ്തിരുന്ന റോബിന്‍ ഏതാനും വര്‍ഷം മുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നാണ് യുകെയിലെ ബേസിന്‍ സ്റ്റോക്കില്‍ എത്തിയത്. അമ്മ ആലമ്മയും റോബിനൊപ്പം യുകെയിലായിരുന്നു താമസം.

പതിവു സമയത്ത് ഉറക്കം ഉണരാതിരുന്നതോടെ ഭാര്യ വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലായിരുന്നു. ഉടന്‍ ആംബുലന്‍സ് സര്‍വീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഹൃദയാഘാതമാണെന്നാണ് നിഗമനം. ബേസിന്‍ സ്റ്റോക്ക് റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഫ്യൂണറല്‍ സര്‍വീസ് ഏജന്‍സ് ഏറ്റെടുക്കും. പിന്നീടാവും സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കുക. റോബിന്റെ പിതാവ് മോനച്ചന്‍ നേരത്തെ മരിച്ചിരുന്നു. ഏക സഹോദരി ദുബായിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here