കണ്ണൂര്‍: കടയില്‍ നിന്ന് കിട്ടിയ നോട്ടില്‍ എഴുതിയിരുന്ന നമ്പറില്‍ ഫോണ്‍ചെയതത് വെറുതെ രണ്ടു തെറി പറയാനായിരുന്നു. എന്നാല്‍ ഫോണെടുത്തതാകട്ടെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും. എന്തായാലും ഡിജിപിയെ ഫോണില്‍ തെറിയഭിഷേകം നടത്തിയെന്ന കേസില്‍ കണ്ണൂര്‍ മലപ്പട്ടം സ്വദേശിയെ പോലീസ് പിടികൂടുകതന്നെ ചെയ്തു. ഒടുവില്‍ മാപ്പാക്കണമെന്ന അപേക്ഷയെ തുടര്‍ന്ന് ഇയാളെ മയ്യില്‍ പോലീസ് കേസെടുത്ത് വിട്ടയച്ചു.

കടയില്‍ നിന്ന് കിട്ടിയ നോട്ടില്‍ രേഖപ്പെടുത്തിയ നമ്പറില്‍ വിളിച്ചതാണ് സംഭവത്തിന് തുടക്കം. ‘പ്ലീസ് കോള്‍ മി’ എന്നെഴുതി താഴെ നല്‍കിയ നമ്പറിലാണ് ഇയാള്‍ വിളിച്ചത്. തെറിവിളി തുടങ്ങിയപ്പോള്‍ മറുപുറത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണെന്ന് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാതെ അസഭ്യം തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സൈബര്‍ സെല്‍ വഴി നമ്പര്‍ ഉടമയെ കണ്ടെത്തിയപ്പോഴാണ് മലപ്പട്ടം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മയ്യില്‍ എസ്‌ഐ ഇ.വി ഫായിസ് അലി ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മദ്യലഹരിയില്‍ സുഹൃത്തുക്കളുടെ പ്രകോപനത്തില്‍ അറിയാതെ പറ്റിപ്പോയതാണെന്നും, മാപ്പാക്കണമെന്നുമുള്ള അപേക്ഷയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here