കണ്ണൂരിൽ സിപിഐഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. പാതിരിയാട്‌ പടുവിലായി ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനൻ ആണ് വെട്ടേറ്റു മരിച്ചത്. പാതിരിയാട്‌ കള്ളുഷാപ്പിൽ ജീവനക്കാരനായ മോഹനനെ എട്ടംഗസംഘം ഷാപ്പിൽ കയറി വെട്ടുകയായിരുന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. മാരകമായി പരിക്കേറ്റ മോഹനനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ആക്രമണത്തിന് പിറകിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. കണ്ണൂരിൽ സമീപകാലത്ത് നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർക്കും ബ്രാഞ്ച് സെക്രട്ടറിമാർക്കും നേരെ ആർഎസ്എസ് ആക്രമണം നടന്നിരുന്നു. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ കൊലപാതകത്തോടെ പ്രദേശത്ത് സംഘർഷാവസ്ഥ മൂർച്ഛിച്ചിരിക്കുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷവും ശക്തമാക്കി. സഘർഷം നിലനിൽക്കുന്ന തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.

LEAVE A REPLY

Please enter your comment!
Please enter your name here