ഇപി സ്വയം കുറ്റം ഏറ്റുപറഞ്ഞു രാജി വയ്ക്കുകയായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.“ഇന്നുചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മന്ത്രി ഇപി ജയരാജന്‍ തന്റെ അടുത്ത ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിച്ചുവെന്ന് സമ്മതിക്കുകയുണ്ടായി. പാര്‍ട്ടിയുടെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാന്‍ തന്നെ മന്ത്രി സഭയില്‍നിന്നും രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അത് സെക്രട്ടറിയേറ്റ് സമ്മതിക്കുകയുണ്ടായി”. കോടിയേരി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എട്ട് മന്ത്രിമാര്‍ക്കെതിരെ ആരോപണമണമുണ്ടായിയെന്നും എന്നാല്‍ അവര്‍ക്ക് എതിരെയൊന്നും യാതൊരു നടപടിയുമുണ്ടായില്ലയെന്നും പറഞ്ഞ കോടിയേരി അതില്‍നിന്നും വിഭിന്നമായൊരു നടപടിയാണ് പാര്‍ട്ടി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കി. തെറ്റ് സംഭവിച്ചാല്‍ അക്കാര്യം തിരുത്തേണ്ടതുണ്ടെന്നും കൂട്ടിചേര്‍ത്ത അദ്ദേഹം ഇപിയുടെ രാജി പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും യശസ്സുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here