കേരളത്തിന് അറുപത് വയസ്സ് ;നൂറിന്റെ നിറവാർന്ന അനുഗ്രഹവുമായി ചിരിയുടെ തമ്പുരാൻ.നവംബർ ഒന്ന് .കേരളത്തിന് അറുപത് വയസ്. ഈ സുദിനത്തിൽ കേരള നിയമ സഭയെ അഭിസംബോധന ചെയ്യുന്നത് മാർ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പൊലീത്ത . മന്ത്രി മാത്യു ടി തോമസാണ് ഈ വിവരം അറിയിച്ചത് .കായംകുളത്ത് ശാലേം മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോളാണ് നവംബര്‍ ഒന്നിന് സഭയില്‍ നടക്കുന്ന ചരിത്രസംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്.

കേരള സംസ്ഥാനം രൂപംകൊണ്ട് അറുപത് വര്‍ഷം തികയുന്ന കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഡോ.പീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത നിയമസഭയെ ചെയ്യുമ്പോൾ കേരളം നിയമസഭയ്ക്ക് അത്കേ ഒരു ആത്മീയ ചൈതന്യം കൂടി ആകും .ചിരിയുടെ തമ്പുരാന്റെ നൂറാം ജന്മദിനാഘോഷം കൂടിയാകും ആ നിമിഷങ്ങൾ കേരളത്തിലെ ജനങ്ങള്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തെ ബഹുമാനിക്കുന്നതിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. കേരള ചരിത്രത്തില്‍ ഇത് ആദ്യസംഭവമാണ്. നേരിന്റെയും നന്മയുടെയും പക്ഷത്തു നിൽക്കുന്ന ഡോ.പീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത നിയമസഭയിലെത്തുമ്പോൾ അത് കേരളം കാത്തിരിക്കുന്ന മുഹൂർത്തമാകും .ചിരിയുടെ തമ്പുരാൻ നിയമസഭയിൽ നടത്തുന്ന പ്രസംഗം കേൾക്കാൻ കാത്തിരിക്കുകയാണ് പിണറായി വിജയനും മന്ത്രിമാരും മറ്റു നിയമസഭംഗങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here