പതിനഞ്ചിൽ മാത്യു
1. പ്രധാനമന്ത്രി പ്രഖ്യാപിച്ച 500/1000 നോട്ടുകളുടെ നിരോധനം കള്ളനോട്ടുകൾ പൂർണമായും ഉപയോഗശൂന്യമായി എന്നതിൽ ആർക്കും എതിരഭിപ്രായമില്ല എന്ന്‌ കരുതുന്നു. ഇത് ഈ പദ്ധതിയുടെ വിജയമല്ലേ ?
2. ഈ പദ്ധതി പ്രഖ്യാപിച്ചത് തിടുക്കത്തിലാണ്,കുറച്ചു കൂടെ സമയം കൊടുക്കാമായിരുന്നു എന്ന്‌ പറയുന്നവർ തന്നെ ഇത് കുറച്ചു പേർക്ക് അറിയാമായിരുന്നു എന്നും അവർ അവരുടെ കള്ളപ്പണം വെളുപ്പിച്ചു എന്നും പറയുന്നു അപ്പോൾ കൂടുതൽ ആളുകൾ അറിഞ്ഞിരുന്നു എങ്കിലോ ?
3, വമ്പന്മാരെ ബാങ്കിന് മുന്നിൽ ക്യുവിൽ കണ്ടില്ല എന്ന്‌ പരിഭവം പറയുന്നവർ നോട്ട് നിരോധനത്തിന് മുൻപ് അവരെ ക്യുവിൽ കണ്ടിരുന്നോ ?
4. സ്വിസ്സ് ബാങ്കിൽ ഉള്ള കള്ളപ്പണം പിടിക്കാതെ ഇത് ചെയ്യരുത് എന്ന്‌ അഭിപ്രായമുള്ളവർ. ദാവൂദ് ഇബ്രഹിമിനെ പിടിക്കാതെ നാട്ടിലുള്ള മറ്റ് കള്ളന്മാരെ പിടിക്കരുത് എന്ന്‌ അഭിപ്രായപെടുമോ ?
5. കേരളത്തിൽ കോടികൾ വൈദുതബിൽ അടക്കാനുള്ള സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിച്ചാണോ 200, 300 രൂപ ബില്ല് ഉള്ള വീടുകളിൽ കണക്ഷൻ വിഛേദികുന്നത്.
5. കോ ഓപ്പറേറ്റീവ് ബാങ്കുകൾ സാധാരണകർക്കു വലിയ ആശ്രയമാണ് എന്നതിൽ തർക്കമില്ല പക്ഷേ അത് ഡെപ്പോസിറ്റ് ചെയ്യുന്ന കാര്യത്തിൽ അല്ല. സാധാരണക്കാർ വായ്പകൾക്കും. പണയത്തിനും, ചിട്ടികൾക്കും അല്ലേ അവയെ ആശ്രയിക്കുന്നത് ? എത്ര കൃഷിക്കാരുടെ വായ്പകൾ അവ എഴുതി തള്ളിയിട്ടുണ്ട്.
6. ചില്ലറ ക്ഷാമം ആണ് പൊതുജനം നേരിടുന്ന പ്രശ്നം എങ്കിൽ അതിന് വേണ്ടിയല്ലേ റിസേർവ് ബാങ്കിന് മുന്നിൽ സമരം ചെയ്യേണ്ടത് ?
7. വമ്പന്മാർ ഇതിൽ നിന്നും രക്ഷപെടും അല്ലെങ്കിൽ രക്ഷപെട്ടിട്ടുണ്ട് എന്ന്‌ പറയുന്നവർ പ്രത്യേക അസുഖം, ലക്ഷത്തിൽ ഒരാൾക്ക് വരുന്ന അസുഖം, നെഞ്ച് വേദന എന്നിവ വന്നു ജയിലിൽ കിടക്കാതെ രക്ഷപെടുന്നവരും ഉണ്ടെന്ന് ഓർക്കണം ?
8. ഈ വിഷയത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നവർ അദ്ദേഹത്തിന്റെ ഏതെങ്കിലും പ്രവർത്തനത്തെ അംഗീകരിച്ചിട്ടുള്ളവരാണോ ?അവർ സ്ഥിരം വിമർശകർ അല്ലേ ?പിന്നെ എന്താണ് ഇതിൽ അത്ഭുതം ?
9. മൊബൈൽ എല്ലാവർക്കും വേണം പക്ഷേ ടവർ വീട്ടിനടുത്തു പാടില്ല എന്ന നമ്മുടെ മനോഭാവം അല്ലേ ഇതിനെ എതിര്കുന്നവർക്കും എന്നൊരു സംശയം കാരണം കള്ള പണം എന്നത് അംബാനിക്കും അദാനിക്കും മാത്രമേ ഉളളൂ എന്ന്‌ നമ്മൾ കരുതി. വരുമാനം കുറച്ചു കാണിച്ചു ഉണ്ടാക്കിയ ചെറിയ ഒരളവു നമ്മുടെ കയ്യിലും ഉണ്ട് എന്ന്‌ നമുക്ക്‌ മനസ്സിലായതോടെ. നമ്മുടെ ഇടപാടുകൾ നികുതി കൊടുക്കേണ്ടി വരും എന്ന്‌ മനസ്സിലായതോടെ ചെറിയ ഒരു വിഷമം ഉണ്ടല്ലേ ?
10. പ്രധാനമന്ത്രിയുടെ നാട്ടിൽ ഉള്ള സേട്ടു മാർ, അദ്ദേഹത്തിന്റെ പാർട്ടിയിൽ ഉള്ള കള്ളപ്പണക്കാർ എല്ലാം എതിരാകും എന്നറിഞ്ഞിട്ടും അദ്ദേഹം എടുത്ത ധീരമായ ഈ തീരുമാനം അഭിന്ദിക്കേണ്ടതല്ലേ ?

LEAVE A REPLY

Please enter your comment!
Please enter your name here