ജനുവരിയിൽ പ്രവർത്തകരുമായി ശബരിമല സന്നിധാനത്ത് എത്തുമെന്നു സ്ത്രീപക്ഷ സംഘടനയായ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആരൊക്കെ എതിർത്താലും ഇതിൽനിന്നു പിന്മാറില്ലെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. ശബരിമലയിൽ എത്തുന്നതിനു മുമ്പേ ദേവസ്വം ബോർഡ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും. ഇതിനായി അടുത്ത മാസം കേരളത്തിലെത്തും– അവർ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിലപാടിനെയും അവർ പ്രശംസിച്ചു.

മഹാരാഷ്ട്രയിലെ ശനിശിംഘ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾക്കു പ്രവേശനം ആവശ്യപ്പെട്ടുള്ള സമരങ്ങളിലൂടെയാണു തൃപ്തി ദേശായി മാധ്യമശ്രദ്ധ നേടിയത്. സമരത്തിലൂടെ ഇതു നേടിയെടുക്കുകയും ചെയ്തു. മുംബൈ ഹാജി അലി ദർഗയിലെ കബറിടത്തിൽ സ്ത്രീകൾക്കു പ്രവേശനം ആവശ്യപ്പെട്ടുള്ള ഇവരുടെ സമരവും ലക്ഷ്യം കണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here