കഴിഞ്ഞ മാര്‍ച്ചില്‍ കോട്ടയം രാമപുരം സ്വദേശിയായ ഫാ. ടോം ഉഴുന്നാലിനെ യെമനില്‍ തട്ടികൊണ്ടുപോയ അന്നു മുതല്‍ അദ്ദേഹത്തെ മോചിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി നിരന്തര സമ്പര്‍ക്കത്തിലും സമ്മര്‍ദത്തിലുമായിരുന്നു. ലോക്‌സഭയില്‍ ഈ വിഷയം ഉന്നയിക്കുകയും അതെ തുടർന്ന് സത്വര നടപടി സ്വീകരിക്കാമെന്നു കേന്ദ്ര വിദേശ കാര്യ മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റിലും സെപ്റ്റംബറിലും ഇതേ ആവശ്യവുമായി കേന്ദ്ര മന്ത്രാലയത്തില്‍ പലതവണ സമീപിച്ചു. മോചനത്തിനുളള നടപടി നീളുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ജീവനും ഭീഷണി ഉയര്‍ത്തുന്നത് പ്രത്യേകം ചൂണ്ടികാട്ടുകയുണ്ടായി. ഫാദറിന്റെ മോചനം ഉടന്‍ സാധ്യമാക്കണമെന്നും അതിനായുളള അടിയന്തര ഇടപെടല്‍ നടത്തണമെന്നും അഭ്യർത്ഥിച്ചു ഓഫീസ് സന്ദര്‍ശിച്ചു. നിവേദനം നല്‍കി.

അരാജകത്വത്തിലായ യെമനില്‍ വ്യവസ്ഥാപിത ഭരണസംവിധാനം ഇല്ലെന്നും ആയതിനാല്‍ സമീപ രാജ്യങ്ങളുമായി ചേര്‍ന്ന നയതന്ത്ര ദൗത്യം നടത്താമെന്നായിരുന്നു ആവര്‍ത്തിച്ചുളള ഉറപ്പു.സെപ്റ്റംബറിനു ശേഷം വിദേശകാര്യമന്ത്രി ആരോഗ്യകാരണങ്ങളാല്‍ അവധിയിലായതോടെ നീക്കം വീണ്ടും മന്ദഗതിയിലായി. ഫാദറിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന്് അഭ്യര്‍ഥിച്ച് പലതവണ വിദേശകാര്യ സെക്രട്ടറിയെ സമീപിച്ചു. കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.

മോചനത്തിലായി യാചിക്കുന്ന ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ മലയാളി സമൂഹത്തെയാകെ ആശങ്കയിലാഴ്ത്തുന്നതാണ്. ഇക്കാര്യവും കേന്ദ്രവിദേശ കാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ അപ്പോള്‍ തന്നെ കൊണ്ടുവരികയും ശക്തവും അതിവേഗവും ഉളള നടപടി ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മോചനം കഴിയും വേഗം സാധിക്കുമെന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here