ന്യൂയോര്‍ക്ക് : മര്‍ത്തോമാസഭാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭ്യമുഖ്യത്തില്‍ നടന്നു വരുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ 122–ാമത് വാര്‍ഷിക യോഗങ്ങള്‍ക്ക് 12–ാം തീയതി തുടക്കമാകും. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഫിലെക്‌സിനോസ് തിരുമേനി കണ്‍വന്‍ഷനില്‍ പങ്കെടുക്കും. മര്‍ത്തോമാ സഭയിലെ ആത്മീയ നവോഥാനത്തിന് എന്നും പ്രചോദനം നല്‍കിയിട്ടുള്ള ചരിത്ര പ്രസിദ്ധമായ മാരമണ്‍ കണ്‍വന്‍ഷന്‍ അനേകം പ്രതിസന്ധികളെ അതിജീവിച്ചാണ് ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. കാലാകാലങ്ങളില്‍ സഭയ്ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന സഭ പിതാക്കന്മാരും പട്ടക്കാരും ആത്മായരും ഐക്യമധ്യപ്പെട്ടു ഒരു മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി സഭാ ശുശ്രൂഷകളിലേക്ക് നിരവധി പേരെ ആകര്‍ഷിക്കുന്നതിന് മാരാമണ്‍ കണ്‍വന്‍ഷന്‍ മൂലം കഴിഞ്ഞിട്ടുണ്ടെന്നുള്ളത് കൃതജ്ഞതയോടെ സ്മരിക്കപ്പെടുന്നു.

മാരാമണ്‍ മണപുറത്തു 12 ന് ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന കണ്‍വന്‍ഷന്റെ ഉദ്ഘാടനം അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മ നിര്‍വ്വഹിക്കും. വലിയ മെത്രാപ്പോലീത്താ മാര്‍ ക്രിസോസ്റ്റം, സഫ്രഗന്‍ മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ്, എപ്പിസ്‌കോപ്പാമാര്‍, വിവിധ മത രാഷ്ട്രീയ നേതാക്കളും കണ്‍വന്‍ഷനിലെ പ്രാസംഗീകരും പ്രഥമ ദിവസം തന്നെ കണ്‍വന്‍ഷന്‍ പന്തലില്‍ എത്തിച്ചേരും. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ, യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ, ബിഷപ്പ് എഡ്വേര്‍ഡ് മുകുരുലേല (ദക്ഷിണാഫ്രിക്ക), റവ. ക്ലീയോഫസ് ജെയിംസ് (യുഎസ്എ), ലോര്‍ഡ് ഗ്രിഫിത്ത്‌സ് യുകെ) റവ. ജോര്‍ജ് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി) എന്നിവരാണ് കണ്‍വന്‍ഷന്റെ പ്രധാന പ്രാസംഗീകര്‍. രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യം വിശ്വാസികളില്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ വിഷയത്തില്‍ പഴയ കീഴ് വഴക്കം തുടരാനാണ് സഭയുടെ തീരുമാനം.

Speaker2

LEAVE A REPLY

Please enter your comment!
Please enter your name here