യുവ നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. എട്ടു ദിവസത്തേക്കാണ് കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മാര്‍ച്ച് അഞ്ചിനാണ് പൊലിസ് കസ്റ്റഡി അവസാനിക്കുക. അതേസമയം സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലിസ് കോടതിയില്‍ പറഞ്ഞു. ഗൂഢാലോചന കണ്ടെത്തണമെന്നും പ്രതികളെ നുണപരിശോധന നടത്തണമെന്നും പൊലിസ് ആവശ്യപ്പെട്ടു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡും കണ്ടെത്താനും കോയമ്പത്തൂരില്‍ പോയി തെളിവെടുക്കാനും പൊലിസ് പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിച്ച കോടതി എട്ടു ദിവസത്തേക്ക്് കസ്റ്റഡിയില്‍ വിട്ടു നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here