വിവാദ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിക്ക് സി.പി.എമ്മിന്റെ പരസ്യശാസന. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. വ്യാഴാഴ്ച ചേരുന്ന യോഗത്തിലാണ് ശാസിക്കുക.

നിരന്തരം വിവാദ പരാമര്‍ശം നടത്തുന്ന മണി പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഇതു പ്രതിപക്ഷത്തിനെ സഹായിച്ചുവെന്നും യോഗം വിലയിരുത്തി.

അതേസമയം, മന്ത്രിസ്ഥാനത്തു നിന്നു നീക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് യോഗം എത്തിയത്. മന്ത്രിസ്ഥാനത്തു നിന്നു നീക്കണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും സര്‍ക്കാരിനു ദോഷമുണ്ടാക്കുമെന്നു കണ്ടാണ് തീരുമാനമെടുക്കാത്തത്.

ഇത് രണ്ടാം തവണയാണ് എം.എം മണി പാര്‍ട്ടി നടപടിക്ക് വിധേയമാകുന്നത്. വണ്‍, ടു, ത്രീ… വിവാദ പ്രസംഗത്തിന്റെ പേരില്‍ മണിയെ നേരത്തേ ആറുമാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചതുമാണ്.

മണി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നടത്തിയ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടും മണി പ്രസ്താവനകള്‍ തുടരുകയാണെന്നും കോടിയേരി യോഗത്തില്‍ വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here