തിരുവനന്തപുരം ∙ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. 40 ഓളം രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പല പരിപാടികളിലും അബ്ദുൽ കലാം സജീവ സാന്നിധ്യമായിരുന്നു.
യുവജനങ്ങളുടെ മുന്നേറ്റത്തെ ലക്ഷ്യമിട്ട് തുടങ്ങിയ ഓൾട്ടിയൂസിന്റെ പ്രവർത്തനങ്ങളിൽ കലാം ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വേൾഡ് മലയാളി കൗൺസിലിലെ ഓരോ അംഗങ്ങളും പങ്കുചേരുന്നതായി വേൾഡ് മലയാളി കൗണ്‍സില്‍ പബ്ലിക് റിലേഷൻസ് ഓഫിസർ ഡോ.ജോർജ് കാക്കനാട് അറിയിച്ചു.