കൊച്ചി: ജിഎസ്ടിയുടെ പേരില്‍ സാധനങ്ങള്‍ക്ക് എംആര്‍പിയെക്കാള്‍ വില ഒരു കാരണവശാലും കടയുടമകള്‍ വാങ്ങരുതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എംആര്‍പിയെക്കാള്‍ ഉയര്‍ന്ന വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നിലവില്‍ വന്നതിനുശേഷമുളള സാഹചര്യത്തില്‍ വിലകുറയുന്ന 101 ഇനങ്ങളുടെ വിലവിവരപ്പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി കുറയുന്ന ഉത്പന്നങ്ങള്‍ക്ക് വില കുറയ്ക്കാത്തവര്‍ക്കെതിരെ നടപടി എടുക്കും. ജിഎസ്ടി നിലവില്‍ വന്നതോടെ 85 ശതമാനം ഉത്പന്നങ്ങള്‍ക്കും നികുതി കുറയേണ്ടതാണ്. ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടികയില്‍ അവയുടെ മുന്‍പത്തെ വിലയും ജിഎസ്ടി നിലവില്‍ വന്നശേഷമുളള വിലയുമുണ്ട്. കോഴിയിറച്ചി,സോപ്പ്, ടൂത്ത് പേസ്റ്റ്, ശര്‍ക്കര, ആട്ട,മൈദ, പഞ്ചസാര, ചന്ദനത്തിരി എന്നിങ്ങനെയുളള ഉത്പന്നങ്ങള്‍ക്ക് വില കുറയും.

LEAVE A REPLY

Please enter your comment!
Please enter your name here