kalam-assembly.jpg.image.784.410 (1)

 

തിരുവനന്തപുരം∙ കൃത്യം പത്തുവര്‍ഷം മുന്‍പ് എ.പി.ജെ. അബ്ദുൽ കലാം കേരള നിയമസഭയെ അഭിസംബോധന ചെയ്ത അതേദിവസം തന്നെ സഭ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പിരിഞ്ഞത് യാദൃശ്ചികതയായി. 2005 ജൂലൈ 28ന് രാവിലെയാണ് കേരള വികസനത്തിനായുള്ള 20 ഇന നിര്‍ദേശങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത്. നിയമസഭാ വളപ്പില്‍ ചെമ്പകമരം നട്ടായിരുന്നു കലാമിന്‍റെ മടക്കം.

പത്തുവര്‍ഷം മുന്‍പ് ഇതേ ദിവസമാണ് കലാം കേരളം എങ്ങോട്ടു പോകണമെന്ന മാര്‍ഗ നിര്‍ദ്ദശം നിയമ സഭയില്‍ നല്‍കിയത്. ഭരണ പ്രതിപക്ഷങ്ങള്‍ ഒരുമിച്ചിരുന്ന് തീരുമാനമെടുത്തിട്ടും സ്വപ്ന പദ്ധതികള്‍ ഏറെയൊന്നും മുന്നോട്ടുപോയില്ല. നിയമസഭാ വളപ്പില്‍ അദ്ദേഹം നട്ട ചെമ്പകം പോലെ.

കലാം കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അദ്ദേഹം മുന്നോട്ടു വെച്ച പദ്ധതികള്‍ ഓർമയാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. കേരളത്തിന്‍റെ വികസനത്തിനായി കലാം കണ്ട സ്വപ്നങ്ങളുടെ നേര്‍സാക്ഷ്യമായി ഈ ചെമ്പകമരം ഇവിടെ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here