കുണ്ടംകുഴി: മദ്യപിച്ചെത്തിയ പിതാവില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കിണറ്റില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ഹരിതയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യപിച്ചെത്തിയുള്ള പിതാവിന്റെ ശല്യം കാരണം പഠിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതനായ പിതാവ് കത്തിയുമെടുത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഭയന്നു പോയ പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം വീട്ടില്‍ നിന്ന് ഇറങ്ങി ഓടി.
പിതാവ് പിന്നാലെ വരുന്നതു കണ്ട് പെണ്‍കുട്ടി വീടിനു മുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. അമ്പതടി താഴ്ചയുള്ള കിണറ്റിലേക്കാണ് പെണ്‍കുട്ടി ചാടിയത്. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും താഴ്ച ഏറെയുളളതിനാല്‍ ഒന്നും ചെയ്യാനായില്ല. ഒമ്പതരയോടെ കുറ്റിക്കോലില്‍ നിന്ന് അഗ്‌നിശമന സേന പ്രവര്‍ത്തകര്‍ എത്തിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കിണറ്റില്‍ 30 അടിയിലേറെ വെള്ളം ഉണ്ടായിരുന്നു. സംംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് ബേഡകം പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here