തിരുവനന്തപുരം: കേരള ബിജെപിയെ ഊരാക്കുടുക്കിലാക്കി കോഴ വിവാദം. ദേശീയതലത്തില്‍ പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനും് സാധ്യതയുണ്ട്. കോഴയെ കുറിച്ചുള്ള തെളിവുകള്‍ ഏത് ഏജന്‍സിക്കും കൈമാറാമെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗം വ്യക്തമാക്കി. അതിനിടെ ഇന്ന് ചേരാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം റദ്ദാക്കി. നാളെ ചേരുന്ന ഭാരവാഹി യോഗം കോഴവിവാദം ചര്‍ച്ച ചെയ്യും.
മെഡിക്കല്‍ കോഴയില്‍ ആടിയുലഞ്ഞ് ബിജെപി. േേദശീയ തലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം എതെങ്കിലും കേനദ്ര ഏജന്‍സിയെ തന്നെ അന്വേഷണമെമേല്‍പ്പിക്കുമെന്നാണ് സുചന. സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ അന്വേഷണം വേണമെന്ന് കുമ്മനവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ ചൊല്ലിയും വിവരങ്ങള്‍ പുറത്തായതിലും സംസ്ഥാന ഘടകത്തിലെ ചേരിപ്പോര് കടുത്തു. തന്നെ കുടുക്കാന്‍ ബോധപൂര്‍വ്വമായ നീക്കമുണ്ടായെന്നാണ് എംടിരമേശിന്റെ നിലപാട്. നടപടി ആര്‍എസ് വിനോദില്‍ മാത്രം ഒതുക്കരുതെന്നാണ് മുരളീധരപക്ഷത്തിന്റെ ആവശ്യം. നി!ര്‍ണ്ണായക തെളിവുകളുണ്ടെന്നും ഏത് ഏജന്‍സിക്കും കൈമാറാമെന്നും അന്വേഷണ കമ്മീഷന്‍ അംഗം എകെ നസീ!ര്‍ ന്യൂസ് അവറില്‍ പറഞ്ഞു
രമേശിനെ കുടുക്കാാന്‍ തന്നെ ഇരയാക്കിയെന്നാണ് പാ!ര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആര്‍എസ് വിനോദ് പറയുന്നത്.വരും ദിവസം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും വിനോദ് ന്യൂസ് അവറില്‍ പറഞ്ഞു. ഇതൊക്കെ കോഴക്കണ്ണിയിഷ പെട്ട നേതാക്കള്‍ ഇനിയമുണ്ടെന്ന സൂചനനയാണ് നല്‍കുന്നത്. ഇന്ന് ആലപ്പുഴയില്‍ ചേരാനിരുന്ന കോര്‍കമ്മിറ്റി റദ്ദാക്കി. നാളെ ത്തെ സംസ്ഥാന കമ്മിറ്റിയും മാാറ്റി . നാളെ തിരുവന്തപുരത്ത് ഭാരവാഹിയോഗം ചേരും. പനി ബാധിച്ച കുമ്മനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണിതെന്നാണ് പാ!ര്‍ട്ടി വിശദീകരണം. എന്നാല്‍ കേന്ദ്ര തീരുമാനം കൂടി വന്നിട്ട് സംസ്ഥാനത്ത് ചര്‍ച്ച ചെയ്യാമെന്ന ആലോചനയുടെ ഭാഗമാണിതെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here