തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. സോളാര്‍ റിപ്പോര്‍ട്ടിന്മേലുള്ള പ്രതിരോധ നടപടികളാകും യോഗത്തില്‍ പ്രധാനമാകും ചര്‍ച്ചയാകുക. വേങ്ങര ഉപതെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ഉള്‍പ്പടെ പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം ചേരുക. രമേശ് ചെന്നിത്തല നയിക്കുന്ന ജനപക്ഷ യാത്രയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ‘പടയൊരുക്ക’മെന്നാണ് യാത്രയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ തുടങ്ങിയ ഏഴ് ജില്ലകളിലെ പ്രധാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. 25 ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ നേതാക്കളുടെ യോഗവും നടക്കും.
അതേസമയം, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് കോഴിക്കോട് ചേരും. യുഡിഎഫ് യോഗത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യോഗം. വേങ്ങര ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറഞ്ഞ മങ്ങിയ തിളക്കമാകും ലീഗ് യോഗത്തിലേയും പ്രധാന ചര്‍ച്ചാ വിഷയം.

 

LEAVE A REPLY

Please enter your comment!
Please enter your name here