തിരുവനന്തപുരം:കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതത്തിനെതിരെ പ്രതിഷേധം ശക്തം. സോഷ്യല്‍ മീഡിയയാണ് പ്രതിഷേധക്കടല്‍ തീര്‍ത്തിരിക്കുന്നത്. മോഷണം ആരോപിച്ച് ആദിവാസിയെ തല്ലിക്കൊന്നവര്‍ എടുത്ത സെല്‍ഫികൂടി പുറത്തായതോടെ കൊലയാളികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നത്. അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്. പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച മധുവിനെ മോഷ്ടാവെന്ന് ആരോപിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്.

നാട്ടുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ മധു പൊലീസ് വാഹനത്തില്‍ വെച്ച് ശര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്‌റ്‌മോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു.
അതിനിടെ മധുവിനെ ആള്‍കൂട്ടം വിചാരണ ചെയ്ത് മര്‍ദ്ദിക്കുമ്പോള്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെ കണ്ടെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ പ്രചരണ വാഹനത്തില്‍ യാത്ര ചെയ്യുന്നതുള്‍പ്പടെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇയാളുടെ പേര് ഉബൈദ് എന്നാണെന്നും സോഷ്യല്‍മീഡിയ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here