1439805789_kmmani

വിജിലന്‍സ് എസ്.പി സുകേശന്‍ ബാര്‍ കോഴക്കേസില്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.മാണിക്കെതിരെ തെളിവില്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം പാലായില്‍ വെച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് 15 ലക്ഷം രൂപയും തിരുവനന്തപുരത്ത് വെച്ച് ഏപ്രില്‍ രണ്ടിന് പത്ത് ലക്ഷവും കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് . ഈ വസ്തുതാ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വിജിലന്‍സ് മേധാവി മറ്റൊരു റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here