തിരുവനന്തപുരം: കെ എം മാണിയ്ക്ക് എന്‍ഡിഎയിലേക്ക് വരാമെന്ന് ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍.ഡി.എയുടെ കാഴ്​ചപ്പാടും നയങ്ങളും അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന്​ കുമ്മനം പറഞ്ഞു.

മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകകക്ഷികളുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസുമായുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

എന്‍ഡിഎ നയം അംഗീകരിച്ചാല്‍ കേരളാ കോണ്‍ഗ്രസിന് മുന്നണിയിലേക്ക് വരാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഭിപ്രായം പറയേണ്ടത് കേരളാ കോണ്‍ഗ്രസാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കും. ബിഡിജെഎസുമായുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന ശുഭപ്രതീക്ഷയുണ്ട്. അവരിപ്പോഴും എന്‍ഡിഎയിലുണ്ടെന്നും കുമ്മനം വ്യക്തമാക്കി.

എല്ലാം ശരിയാക്കുമെന്നു പറഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേരളത്തിന്റെ പ്രതിസന്ധി രൂക്ഷമായെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.  സംസ്ഥാനം കടക്കെണിയില്‍ നിന്നും കടക്കെണിയിലേക്ക് കൂപ്പുകുത്തുന്നു. നിത്യനിദാന ചെലവുകള്‍ക്ക് പോലും വായ്പയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. തൊഴില്‍ രാഹിത്യത്തിന്റെ സൂചിക ഉയരത്തിലേക്ക് കുതിക്കുന്നു. ഉല്പാദന മേഖലയാകെ സ്തംഭനത്തിലാണ്. ഇരുണ്ട ഭാവിയാണ് യുവാക്കളെ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ ഈ വര്‍ത്തമാനകാല സാഹചര്യം തിരിച്ചറിയുന്നവരാണ് നിഷ്പക്ഷ രാഷ്ട്രീയം പുലര്‍ത്തുന്നവര്‍. അവരായിരിക്കും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുക,  കുമ്മനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here