എടത്വാ: കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപകനുമായിരുന്ന ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണകളുമായി സുഹൃത്തുക്കൾ ‘മഴമിത്ര ‘ത്തിൽ ഒന്നിച്ചു കൂടി.

പ്രകൃതിക്ക്-ഭൂമിക്ക് അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം
ഉണര്‍ത്തുപാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്‌നേഹിയായ ആന്റപ്പന്‍ അമ്പിയായം
(38) 2013 ജൂണ്‍ 3 ന് ആണ് അപകടത്തിൽപ്പെട് മരണമടഞ്ഞത്.

മഴ മിത്രത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു
ഉദ്ഘാടനം ചെയ്തു. ജയൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാ മദ്യ വിരുദ്ധ
സമിതി പ്രസിഡന്റ് റാം സെ ജെ.ടി , ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ജോൺസൺ വി. ഇടിക്കുള ,കുട്ടനാട് നേച്ചർ സൊസൈറ്റി വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യൻ ,കുട്ടനാട് നേച്ചർ ഫോറം പ്രസിഡന്റ് ബിൽബി മാത്യൂ കണ്ടത്തിൽ ,സി.കെ പ്രസന്നൻ ,ജോൺ ബേബി ,കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് ,പി .വി.എൻ മേനോൻ ,പി.കെ ബാലകൃഷ്ണൻ,അനിൽ അമ്പിയായം , കുട്ടനാട് നേച്ചർ ഫോറം സെക്രട്ടറി സജീവ് എൻ.ജെ , ഗ്രീൻ കമ്മ്യൂണിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.എസ് രജീഷ്, കെ.എസ് സുഖദേവ് എന്നിവർ പ്രസംഗിച്ചു.

പിന്നീട് സുഹൃത്തുക്കൾ ‘മഴമിത്ര ‘ത്തിൽ പുഷ്പാർച്ചന നടത്തി. മരണം കൊണ്ട് തന്റെ മഹത്വം ജന്മനാടിനെ തൊട്ടറിയിച്ച് കടന്നുപോയ പ്രകൃതിയുടെ വരദാനമായ ആന്റപ്പൻ കേരളത്തിലെ അങ്ങോളുമിങ്ങോളമുള്ള ഓരോ പ്രകൃതി സ്‌നേഹിയുടെയും മനസ്സില്‍ ഭാവ-താള-ലയത്തോടുകൂടിയ പ്രകൃതിയുടെ നിലനില്‍പ്പ് കോറിയിട്ടു കടന്നപോയ ജീവവൃക്ഷം ആണ്.

ദൈവത്തിന്റെ ദാനമായ ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്കും ഇതേ
ശുദ്ധിയോടെ പകര്‍ന്നു നല്‍കണമെന്നുള്ള ആഹ്വാനത്തോട് അനുസ്മരണ സമ്മേളനം സമാപിച്ചു
.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ ബോധവത്ക്കരണ പരിപാടികളും നടത്തുവാൻ
തീരുമാനിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here