VS-Achuthanandan.jpg.image.784.410

തിരുവനന്തപുരം∙ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറെ ശാസിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരവും ഭരണഘടനാ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാസ്ഥാപനമായ കമ്മിഷനെ ശാസിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ നിയമപരമായി യാതൊരു അധികാരവുമില്ല.

യുഡിഎഫ് നേതാക്കള്‍ മുപ്പതുവര്‍ഷം മുന്‍പുള്ള കമ്മിഷന്‍റെ രാഷ്ട്രീയ ചായ്‌വിനെപ്പറ്റി ഗവേഷണം നടത്തുകയാണ്. തിരഞ്ഞെടുപ്പു കമ്മിഷനേയും പിഎസ‌്സിയേയും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കണ്ണുരുട്ടിക്കാട്ടി അഴിമതിയും െകടുകാര്യസ്ഥതയും യഥേഷ്ടം തുടരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പു നീട്ടിവെക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിേയരി ബാലകൃഷ്ണന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്‍റെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. നവംബര്‍ ഒന്നിനു ശേഷം യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥരെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം ഏല്‍പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here