lalu-prasad-yadav-1.jpg.image.780.410

പട്ന∙ ആണവായുധം കാട്ടി ഇന്ത്യയ്ക്കെതിരെ ഭീഷണി ഉയർത്തിയ പാക്കിസ്ഥാന് മറുപടിയുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവ്. ഇന്ത്യയുടെ പ്രധാനമന്ത്രി താനായിരുന്നുവെങ്കിൽ പാക്കിസ്ഥാന്റെ ആണവായുധത്തിന് ‘ലാലു ബോംബി’ലൂടെ മറുപടി നൽകുമായിരുന്നുവെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ‌‌‌‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ തികച്ചും പരാജയമാണ്. വൻകിട മുതലാളിമാർക്കുവേണ്ടിയുള്ള സർക്കാരാണിത്. ഈ സർക്കാർ ഒരിക്കലും രാജ്യത്തെ സംരക്ഷിക്കില്ലെന്നും ലാലു പ്രസാദ് അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദിയുടെ ഇന്ത്യ വൻശക്തിയാണെങ്കിൽ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് പാക്കിസ്ഥാനുമറിയാമെന്ന് പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് ഇന്നലെ പറഞ്ഞിരുന്നു. ആണവായുധങ്ങളുൾപ്പെടെ സൈനിക ബലമുള്ള പാക്കിസ്ഥാൻ എല്ലാ തരത്തിലും ശക്തമാണ്. ഇന്ത്യയുടെ തന്ത്രങ്ങൾ ഒന്നും തന്നെ പാക്കിസ്ഥാനെതിരെ നടപ്പിലാകില്ലെന്ന് ഇന്ത്യ മനസ്സിലാക്കണം. പാക്കിസ്ഥാനുമായുള്ള ചർച്ചയിൽ ഇന്ത്യ സത്യസന്ധത പുലർത്തണമെന്നും അസീസ് ആവശ്യപ്പെട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here