തിരുവനന്തപുരം: അങ്കണവാടി ടീച്ചർമാരെ അപമാനിച്ച് പരാമർശങ്ങൾ നടത്തിയ നടൻ ശ്രീനിവാസനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. അങ്കണവാടി ടീച്ചർമാരുടെ പരാതിയിൽ വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദാ കമാലാണ് കേസെടുത്തത്. ഒരു ചാനൽ അഭിമുഖത്തിലാണ് നടൻ ശ്രീനിവാസൻ അങ്കണവാടി ടീച്ചർമാരെ കുറിച്ച് മോശമായി അഭിപ്രായപ്പെട്ടത്.

“ഒരു വിദ്യാഭ്യാസവും നിലവാരവുമില്ലാത്ത അവിടുന്നും ഇവിടുന്നും വരുന്ന കുറെ പെണ്ണുങ്ങളാണ് അങ്കണവാടിയിൽ പഠിപ്പിക്കുന്നത് , ഇവർ പഠിപ്പിക്കുന്ന കുട്ടികളുടെ നിലവാരം പിന്നെ എന്തായിരിക്കും?. “എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകൾ. സാംസ്കാരിക കേരളത്തിലെ സാക്ഷര സമൂഹത്തിലെ ഒരു വ്യക്തി എന്ന നിലയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യുമ്പോൾ കുറച്ചുകൂടി ഉത്തരവാദിത്വവും സൂഷ്‌മതയും അദ്ദേഹം പുലർത്തണമായിരുന്നുവെന്ന് കമ്മീഷൻ അഭിപ്രായപെട്ടു. നന്നായി സ്ത്രീകളെ അഭിസംബോധന ചെയ്യാനും ബഹുമാനിക്കാനും കഴിയാത്ത വ്യക്തിക്ക് , മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസനിലവാരവുമായി സ്വന്തം നാടിനെ എങ്ങനെ താരതമ്യം ചെയ്യാൻ കഴിയും. പരാമർശങ്ങൾ തീർത്തും സ്ത്രീവിരുദ്ധവും അപക്വവുമാണന്നും കമ്മീഷൻ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഷാഹിദ കമാൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here