ജനീവ: കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക്​ ലോകാരോഗ്യ സംഘടനയുടെ ആദരം. ജൂൺ 23 പൊതുപ്രവർത്തക ദിനത്തി​​െൻറ ഭാഗമായി കോവിഡ്​ വിരുദ്ധ പോരാട്ടങ്ങൾക്ക്​ ശക്തിനൽകിയ പൊതുപ്രവർത്തകർക്കുള്ള യു.എൻ ആദരത്തിലാണ്​ കെ.കെ ശൈലജയും ഉൾപ്പെട്ടത്​.

ആദരമർപ്പിച്ചുകൊണ്ട്​ നടക്കുന്ന വെബിനാറിൽ യുഎൻ. സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടറസ്​, ഏത്യോപ്യൻ പ്രസിഡൻറ്​ സാലേ വർക്ക്​ സെവ്​ദേ, ഇൻറർ നാഷണൽ നഴ്​സ്​ കൗൺസിൽ പ്രസിഡൻറ്​ അന്നറ്റെ കെന്നെഡി തുടങ്ങിയ പ്രമുഖർക്കൊപ്പം കെ.കെ ശൈലജയും സംസാരിക്കും യു.എൻ സാമ്പത്തിക-സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. യു.എൻ വെബ്​ ടി.വിയിൽ വെബിനാർ തത്സമയം സ​ംപ്രേക്ഷണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here